Covid19
88 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്

ന്യൂഡല്‍ഹി | രണ്ടാം കൊവിഡ് തരംഗത്തില്‍ നിന്നും രാജ്യം അതിവേഗം മുക്തമാകുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 88 ദിവസത്തിനിടയെ ഏറ്റവും കുറഞ്ഞ കേസാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടിക്കരികെ എത്തി.
പുതിയതായി 78,190 പേര്‍ രോഗമുക്തരായി. ഇതോടെ 2.88 കോടി ആളുകള്‍ ആകെ കൊവിഡ് മുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ 1422 മരണങ്ങളാണുണ്ടായത്. ഇതോടെ ആകെ മരണം 3,88,135 ആയി ഉയര്‍ന്നു
---- facebook comment plugin here -----