Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപോറിലെ ഗുണ്ട് ബ്രാത്ത് മേഖലയിലാണ് ഞായറാഴ്ച രാത്രിയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

 

 

Latest