Kerala
വയോധികന് മര്‍ദ്ദനം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണം- മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട | പത്തനംതിട്ട വലംചുഴിയില്‍ 75കാരനെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നും മനസിലാക്കുന്നത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസില്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി
---- facebook comment plugin here -----