Connect with us

Kerala

ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍നിന്നും മാറ്റാന്‍ നീക്കം

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപിന്റെ നിയമപരമായ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. അധികാര പരിധി കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് നീക്കം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തിലുള്ള ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസര്‍ക്കാരിന് ഇതിനായി
ശിപാര്‍ശ നല്‍കിയെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. ഇതുപ്രകാരം നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളെല്ലാം. അധികാര പരിധി മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശിപാര്‍ശയില്‍ കേന്ദ്രത്തിന് തീരുമാനം എടുക്കാം.

ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിലവില്‍ കേരള ഹൈക്കോടതിയില്‍ നിരവധി ഹരജികളുണ്ട്. ഗുണ്ട ആക്ട് നടപ്പിലാക്കുന്നതും മത്സ്യത്തൊഴിലാളികളുടെ കുടിലികള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള ഹരജികളും ഇതില്‍ ഉള്‍പ്പെടും. 11 റിട്ട് പെറ്റീഷന്‍ ഉള്‍പ്പെടെ 23 പരാതികളാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് അധികാര പരിധി കര്‍ണാടകയിലേക്ക് മാറ്റാന്‍ ലക്ഷദ്വീപ് ഭരണകൂടം നീക്കങ്ങള്‍ ആരംഭിച്ചത്. കേരളത്തിലേയും ലക്ഷദ്വീപിലേയും സംസാരിക്കുന്ന ലിഖിത ഭാഷ മലയാളമാണ്. അധികാര പരിധി മാറ്റുന്നത് ദ്വീപുകളിലെ നീതിന്യായ വ്യവസ്ഥയെ പ്രതിസന്ധിയിലാക്കും

Latest