Techno
ഡ്രോണുകളെ അറിയാം, സ്വന്തമാക്കാം

ഡ്രോണുകള്‍ പറക്കുന്നത് കാണുമ്പോള്‍ അവ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ആളുകളുണ്ടാകില്ല. ഡ്രോണുകള്‍ അത്ര വില കൂടിയ ഉപകരണമൊന്നും അല്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച ഡ്രോണ്‍ നിര്‍മ്മാതാക്കളായ ഡിജെഐയുടെ മികച്ച ഡ്രോണുകള്‍ പോലും കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാണ്. ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഡ്രോണുകള്‍ ലഭിക്കും.
മികച്ച ക്യാമറകളും ഫ്‌ളൈറ്റ് ടൈമും നല്‍കുന്നവയാണ് ഡിജെഐയുടെ ഡ്രോണുകള്‍. ഡിജെഐയുടെ മികച്ച അഞ്ച് ഡ്രോണുകളെക്കുറിച്ചറിയാം. ഇവയെല്ലാം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകണമെന്നില്ല. വിദേശ മാര്‍ക്കറ്റില്‍ നിന്നും ഈ ഡ്രോണുകള്‍ സ്വന്തമാക്കാവുന്നതാണ്. ഡ്രോണുകള്‍ വാങ്ങുമ്പോള്‍ അതിലെ ക്യാമറ, ബാറ്ററി, തുടങ്ങിയ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഡിജെഐ മാവിക് എയര്‍ 2
ഡ്രോണിന്റെ ഭാരം 570 ഗ്രാം ആണ്. ഇതിനൊപ്പം കണ്‍ട്രോളറും വരുന്നു. ഡ്രോണിന്റെ ക്യാമറ റസല്യൂഷന്‍ 12 എംപിയാണ്. 3,950 എംഎഎച്ച് ബാറ്ററിയും ഡ്രോണില്‍ ഉണ്ട്. 10 കിലോമീറ്റര്‍ ദൂരം വരെ പറക്കാന്‍ ഈ ഡ്രോണിന് സാധിക്കും. വളരെ എളുപ്പത്തില്‍ പറപ്പിക്കാവുന്ന ഡിവൈസ് ആണിത്. മികച്ച 4 കെ / 60 പി വീഡിയോ ഷൂട്ട് ചെയ്യാനും സാധിക്കും. 34 മിനിറ്റ് ബാറ്ററി ലൈഫാണ് ഡ്രോണ്‍ നല്‍കുന്നത്. കണ്‍ട്രോളറില്‍ സ്‌ക്രീന്‍ ഇല്ല എന്നത് ഒരു പോരായ്മയാണ്.
ഡിജെഐ എയര്‍ 2 എസ്
595 ഗ്രാം ഭാരമുള്ള ഡ്രോണാണ് ഡിജെഐ എയര്‍ 2എസ്. കണ്‍ട്രോളറോടെ വരുന്ന ഈ ഡ്രോണില്‍ 20 എംപി ക്യാമറയാണ് നല്‍കിയിട്ടുള്ളത്. 31 മിനിറ്റ് വരെ നിര്‍ത്താതെ പറക്കാന്‍ ഈ ഡ്രോണിന് സാധിക്കും. 8 കിലോമീറ്റര്‍ മുതല്‍ 12 കിലോമീറ്റര്‍ വരെയാണ് ഈ ഡ്രോണിന്റെ റേഞ്ച്. വലിയ ഒരിഞ്ച് സെന്‍സറും ചെറുതും ഭാരം കുറഞ്ഞതുമായ ബോഡിയും ഈ ഡ്രോണിന്റെ സവിശേഷതകളാണ്. എന്നാല്‍ ഇതില്‍ അപ്പര്‍ച്ചര്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നതൊരു പോരായ്മയാണ്.
ഡിജെഐ മിനി 2
ഡിജെഐ മിനി 2 ഡ്രോണിന്റെ ഭാരം 249 ഗ്രാം ആണ്. കണ്‍ട്രോളറോടെയാണ് ഈ ഡ്രോണ്‍ വരുന്നത്. 12 എംപി ക്യാമറ റസല്യൂഷനും ഡ്രോണില്‍ ഉണ്ട്. ബാറ്ററിയുടെ വലിപ്പം 2,250 എംഎഎച്ച് ആണ്. 6 മുതല്‍ 10 കിലോമീറ്റര്‍ വരെ റേഞ്ചാണ് ഈ ഡ്രോണിന് ഉള്ളത്. ഒതുക്കമുള്ളൊരു ഡ്രോണാണിത്. മികച്ച ബാറ്ററി ബാക്ക് അപ്പും ഈ ഡ്രോണ്‍ നല്‍കുന്നു. കണ്‍ട്രോളുകള്‍ ലളിതമാണ്. ഫോളോ മീ എന്ന മോഡ് ഇതില്‍ നല്‍കിയിട്ടില്ല എന്നതാണ് പോരായ്മ.
ഡിജെഐ മാവിക് 2 പ്രോ
ഡിജെഐ മാവിക് 2 പ്രോ ഡ്രോണിന്റെ ഭാരം 907 ഗ്രാം ആണ്. കണ്‍ട്രോളറോട് കൂടി വരുന്ന ഈ ഡ്രോണില്‍ 20 എംപി റസല്യൂഷനുള്ള ക്യാമറയാണ് ഉള്ളത്. 3,950 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. ഇത് മികച്ച ഫളൈറ്റ് ടൈം നല്‍കുന്നു. 8 കിലോമീറ്റര്‍ വരെ റേഞ്ചും ഈ ഡിവൈസില്‍ ഉണ്ട്. മടക്കാവുന്ന ഡിസൈനുള്ള ഡ്രോണ്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. പോരായ്മയായി പറയാനുള്ളത് ഐഎസ്ഒ 100ന് മുകളില്‍ പോയാല്‍ നോയിസ് വരുന്നു എന്നതാണ്. പോര്‍ട്രെയിറ്റ് ഷൂട്ടിംഗ് ഓപ്ഷനും ഇതില്‍ ഇല്ല.
ഡിജെഐ മാവിക് 2 സൂം
905 ഗ്രാം ഭാരമുള്ള ഡിജെഐ മാവിക് 2 സൂമിലെ ക്യാമറ റസല്യൂഷന്‍ 12 എംപിയാണ്. 3,950 എം എ എച്ച് ബാറ്ററിയും ഈ ഡ്രോണില്‍ നല്‍കിയിട്ടുണ്ട്. എട്ട് കിലോമീറ്റര്‍ വരെ റേഞ്ചാണ് ഈ ഡ്രോണ്‍ നല്‍കുന്നത്. ഇത് പറപ്പിക്കാനും നിയന്ത്രിക്കാനും എളുപ്പമാണ്. 2448 എംഎം ഒപ്റ്റിക്കല്‍ സൂം ലെന്‍സും ഡ്രോണില്‍ ഉണ്ട്. ഈ ഡ്രോണിന്റെ പോരായ്മ ഐഎസ്ഒ 100ന് മുകളില്‍ പോയാല്‍ നോയിസ് കയറുന്നു എന്നതാണ്.