Connect with us

Kerala

കേസുകളില്‍ പിടികൂടി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഒരു മാസത്തിനകം നീക്കം ചെയ്യും: ഡിജിപി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കേസുകളിൽ പിടികൂടി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ഒരു മാസത്തിനകം നീക്കം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനുമായും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

പൊലീസ് റോഡരികില്‍ പിടിച്ചിട്ട വാഹനങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചുവെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. വാഹനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നീക്കം ചെയ്യാനാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

പോലീസ് സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടിയിടാന്‍ അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാര്‍ക്കും റെയ്ഞ്ച് ഡി.ഐ.ജി മാര്‍ക്കും നല്‍കിയതായും ശ്രീ. ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

മന്ത്രിയുടെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട് നല്ലളത്ത് ഇത്തരത്തില്‍ റോഡരികില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നീക്കം ചെയ്തിരുന്നു. ഇത് സംസ്ഥാന വ്യാപകമായി നടപ്പാക്കുവാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

Latest