Covid19
രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 96.03 %

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തംരഗത്തില്‍ രാജ്യം മോചിതയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 കൊവിഡ് കേസും 1,587 മരണവുമാണ് രാജ്യത്തുണ്ടായത്. 88,977 പേര്‍ രോഗമുക്തി നേടി. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. എട്ട് ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളക്. 73 ദിവസത്തിനുശേഷമാണ് സജീവ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെ എത്തുന്നത്.
2,97,62,793 കൊവിഡ് കേസുകളും 3,83,490 മരണങ്ങളുമാണ് ഇതുവരെ രാജ്യത്തുണ്ടായത്. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 26,89,60,399 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----