Connect with us

International

ബഹിരാകാശ നിലയത്തിലെ പുതിയ നിര്‍മ്മാണം; ചൈനയുടെ മൂന്ന് ബഹിരാകാശയാത്രികര്‍ യാത്രതിരിച്ചു

Published

|

Last Updated

ബെയ്ജിങ് | ബഹിരാകാശ നിലയത്തിലെ പുതിയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് ബഹിരാകാശ യാത്രികരുമായി ചൈനീസ് ബഹിരാകാശവാഹനം വിജയകരമായി യാത്ര തിരിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശയാത്രക്ക് മൂന്നംഗ സംഘത്തെ ചൈന ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്നത്.

ബഹിരാകാശ ഗവേഷകരായ നീ ഹൈഷെങ്, ലിയു ബോമിങ്, താങ് ഹോങ്‌ബോ എന്നിവരാണ് സംഘത്തിലുള്ളത്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.22 നായിരുന്നു ബഹിരാകാശ നിലയത്തിലെ ടിയാന്‍ഹിയിലേക്ക് തിരിച്ചത്.

പുതിയ ബഹിരാകാശ താവളമുണ്ടാക്കലും പുതിയ സാങ്കേതിക പരീക്ഷണങ്ങളുമാണ് മൂന്നംഗ ദൗത്യസംഘത്തിന്റെ പ്രൊജക്റ്റിലുള്ളത്. ഭൂമിയില്‍ നിന്ന് 380 കിലോമീറ്റര്‍ ഉയരമുള്ള ബഹിരാകാശ നിലയത്തിലെ മൊഡ്യൂളില്‍ മൂന്നു മാസത്തോളമാണ് ഇവര്‍ ചിലവഴിക്കുകയെന്ന് ജിയുക്വാന്‍ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഷാങ് ഷിഫെന്‍ പറഞ്ഞു. ദൗത്യത്തിനായി തയ്യാറെടുക്കുന്നതിനായി മൂന്ന് ക്രൂ അംഗങ്ങള്‍ 6,000 മണിക്കൂറിലധികമാണ് പരിശീലനത്തിനായി ചിലവഴിച്ചത്.

---- facebook comment plugin here -----

Latest