Connect with us

National

സിബിഎസ്ഇ പ്ലസ് ടു മൂല്യനിര്‍ണയം മുന്‍ ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്തെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണം മുന്‍ ക്ലാസുകളിലെ പ്രകടനം വിലയിരുത്തിയെന്ന് റിപ്പോര്‍ട്ട്യ. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയമെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

30:30:40 എന്നീ അനുപാതത്തിലാവും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാര്‍ക്കില്‍ വെയിറ്റേജ് നല്‍കുക. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. പത്ത്, പതിനൊന്ന് ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

Latest