Connect with us

Educational News

എജു പീഡിയ ഗ്ലോബൽ കരിയർ എക്സ്പോ സമാപിച്ചു

Published

|

Last Updated

കോഴിക്കോട് | ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉപരിപഠന, തൊഴിൽ സാധ്യതകളെ കുറിച്ച് ആധികാരവും, സമഗ്രവുമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി വെഫി (വിസ്ഡം ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) സംഘടിപ്പിച്ച ഗ്ലോബൽ കരിയർ എക്സ്പോയായ എജു പീഡിയ സമാപിച്ചു. രണ്ടാഴ്ചയിലധികം നീണ്ടു നിന്ന വിവിധ പരിപാടികൾക്ക് ശേഷമാണ് എജു പീഡിയ അവസാനിച്ചത്.

വിദേശത്തെ വിദ്യാഭ്യാസ സാധ്യതകൾ എന്ന വിഷയത്തിൽ ജയ്പൂർ അമിറ്റി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ:അഹ് മദ് ജുനൈദും, നെതർലൻഡിലെ ഗ്രോണിംഗൻ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥി അശ്റഫ് നൂറാനിയും ക്ലാസുകൾക്ക് നേത്യത്വം നൽകി.

ഓസ്ട്രേലിയയിലേയും, തുർക്കിയിലേയും വിദ്യാഭ്യാസ അവസരങ്ങളെ സംബന്ധിച്ച സെഷനിൽ സിഡ്നി യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസോസിയേറ്റ് ഡോ: അബ്ദുൽ കരീം, ആർ എം .ഐ.ടി യൂണിവേഴ്സിറ്റി ഓസ്ട്രേലിയയിലെ മാസ്റ്റേഴ്സ് വിദ്യാർത്ഥി അഹ് മദ് ആഷിഖ്, ജാഫർ നിസാമി ബ്രിസ്ബൺ, കെ. റിയാസ് ഡേകിൻ യൂണിവേഴ്സിറ്റി, ബി.കെ ശമ്മാസ്, ഫൈസൽ നൂറാനി, സുഫൈൽ സഖാഫി എന്നിവർ സംസാരിച്ചു.

സിവിൽ സർവ്വീസ് എങ്ങിനെ നേടാം എന്ന ഓറിയന്റേഷൻ പ്രോഗ്രാമിന് ശഹീൻ ഐ പി എസ് നേതൃത്വം നൽകി. ഹിസ്റ്ററി എജുക്കേഷൻ& കരിയർ എന്ന വിഷയത്തിൽ ഹൈദരാബാദ് മനു യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഖാലിദ്, എക്കണോമിക്സ് കരിയർ& എജുക്കേഷൻ ഓപ്പർച്യൂനിറ്റീസ് വിഷയത്തിൽ എം.ഇ എസ് കോളേജ് പൊന്നാനിയിലെ എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് ഫാക്കൽറ്റി ഡോ: എം.പി നിസാർ ഐ.ഐ.എം ബാംഗ്ലൂരിലെ അക്കാദമിക് അസോസിയേറ്റ് ശിഹാബ് അബ്ദുർ റസാഖ് എന്നിവർ ക്ലാസുകൾ നയിച്ചു.

കരിയർ ഓപ്പർച്യൂനിറ്റി ഇൻ കെമിസ്ട്രി, എജുക്കേഷൻ& കരിയർ ഇൻസ്പോർട്സ്, ജേണലിസം& മാസ് കമ്മ്യൂണിക്കേഷൻ കരിയർ എന്നീ വിഷയങ്ങളിലെ സെമിനാറുകൾ ലണ്ടൻ ക്യൂൻസ് യൂണിവേഴ്സിറ്റിയിലെ സീനിയർ ആർ&ഡി സയന്റിസ്റ്റ് ഡോ: ഹംസ അന്ന, കമാൽ വരദൂർ, ജാമിയ മില്ലിയ്യ ഇസ് ലാമിയ ഗവേഷണ വിദ്യാർത്ഥി എൻ.എസ് അബ്ദുൽ ഹമീദ് എന്നിവർ നയിച്ചു.

യു.കെ, ജർമനി എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് ഗോൾഡൻ ഡ്രീംസ് ഇന്റെർ നാഷണൽ ബർമിംഗ്ഹാം ഡയറക്ടർ അബൂബക്കർ സിദ്ദീഖ് കൊടക്കാട്ടിൽ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി മുഹമ്മദ് മുനീബ് നൂറാനി, വെയിൽസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി അബ്ദുർ റഹ് മാൻ നൂറാനി, ബദ്റുദീൻ നൂറാനി ഗോട്ടിംഗൻ യൂണിവേഴ്സിറ്റി ജർമനി, ഫ്രൈയൂണിവേഴ്സിറ്റി ബെർലിൻ പി.എച്ച്.ഡി വിദ്യാർത്ഥി അശ്റഫ് നൂറാനി, ഗവേഷക വിദ്യാർത്ഥി മുഹമ്മദലി പുത്തൂർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു.

പൊളിറ്റിക്കൽ സയൻസിലെ കരിയർ സാധ്യതകൾ, ആസ്ട്രോഫിസിക്സിലെ പുതിയ ട്രെൻഡുകൾ, മെഡിക്കൽ ഡിഗ്രിക്ക് ശേഷമുള്ള ഉന്നത പഠനം, ബി ടെ കിന് ശേഷം ഗവ: സെക്ടറിലെ തൊഴിലവസരങ്ങൾ എന്നിവയെ കുറിച്ച് ജെ. എൻ. യു ഗവേഷണ വിദ്യാർത്ഥി ശമീർ നൂറാനി, ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് റിസർച്ച് ഫെലോ ഫസലൂർ റഹ് മാൻ, ഡോ: മുഹമ്മദ് സിറാജ്, ശബീറലി മഞ്ചേരി, എൻ. ഐ. ടി റിസർച്ച് സ്കോളർ നിയാസ് കോഴിക്കോട് എന്നിവർ സംസാരിച്ചു.

ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്ന എജു പീഡിയയിൽ നൂറു കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

Latest