Connect with us

National

സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കള്ളക്കേസുകളിലൊന്ന് കോടതി റദ്ദാക്കി

Published

|

Last Updated

ലഖ്‌നോ | മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കെട്ടിച്ചമച്ച കേസുകളിലൊന്ന് മഥുര കോടതി റദ്ദാക്കി. ഹാഥ്‌റസില്‍ സമാധാനം തകര്‍ക്കാന്‍ എത്തിയവരെന്ന കുറ്റം ചുമത്തി എടുത്ത കേസാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യു എ പി എ വകുപ്പുകള്‍ ഒവിവാക്കിയിട്ടില്ല.

ഹാഥ്‌റസില്‍ സമാധാനം തകര്‍ക്കാന്‍ എത്തിയ സംഘം എന്നാരോപിച്ചാണ് കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവരെ യു പി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് യു എ പി എ അടക്കം വകുപ്പുകള്‍ ചുമത്തിയത്. എട്ടരമാസമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്. ഏത് വകുപ്പ് അനുസരിച്ചാണോ കാപ്പനെ കസ്റ്റഡിയിലെടുത്തത് ആ വകുപ്പാണ് ഇപ്പോള്‍ മധുര കോടതി ഒഴിവാക്കിയത്.