Kerala
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടില്ല; പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടേണ്ടെന്ന് അവലോകന യോഗത്തില്‍ തീരുമാനം. ഇനി പ്രാദേശിക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ടി പി ആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ മറ്റന്നാള്‍ മുതല്‍ കൂടുതല്‍ ഇളവുകളുണ്ടാകും. നിയന്ത്രണം രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തും.
തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ധാരണ. 30 ശതമാനത്തില്‍ കൂടുതല്‍ ടി പി ആര്‍ ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണമാണ് ഇവിടങ്ങളില്‍ നടപ്പിലാക്കുക. 20നും 30 നും ഇടയിലാണെങ്കില്‍ ഭാഗിക നിയന്ത്രണമായിരിക്കും ഉണ്ടാവുക. എട്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.
---- facebook comment plugin here -----