Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ 17.70 കോടി പിന്നിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് |  രണ്ട് വര്‍ഷത്തോളമായി ലോകത്ത് തുരുന്ന കൊവിഡ് മഹാമാരി മൂലം പതിനേഴ് കോടി എഴുപത് ലക്ഷം പേര്‍ രോഗബാധിതരായി കണക്കുകള്‍. പതിനാറ് കോടി പതിനൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ ഒരു കോടി പത്തൊന്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. വൈറസിന്റെ പിടിയില്‍പ്പെട്ട് 38.27 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പറയുന്നു.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6.15 ലക്ഷം പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതും യുഎസില്‍ തന്നെയാണ്. മൂന്ന് കോടി നാല്‍പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീലാണ് മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 4.88 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ത്യയില്‍ മരണനിരക്ക് കുതിച്ചുയരുകയാണ്. ഇതുവരെ 3.77 ലക്ഷം പേരാണ് മരിച്ചത്. ഇതില്‍ 2.1 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ ഒന്നിന് ശേഷമാണ്. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ക്ക് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്.

 

 

Latest