Kerala
കൊല്ലത്ത് ഷോക്കേറ്റ് ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു

കൊല്ലം | കൊല്ലത്ത് ഷോക്കടിച്ച് ദമ്പതികളും അയല്‍വാസിയും മരിച്ചു. കൊല്ലം അഞ്ചാലുംമൂടിനടുത്ത് പ്രാക്കുളത്താണ് സംഭവം. ദമ്പതികളായ സന്തോഷ് (48) റംല (40) അയല്‍വാസി ശ്യാംകുമാര്‍ (35) എന്നിവരാണ് മരിച്ചത്.
വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ റംലക്കാണ് ആദ്യം ഷോക്കേറ്റത്. റംലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് സന്തോഷിനും ഷോക്കേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയല്‍വാസിയായ ശ്യാംകുമാറിനും ഷോക്കേറ്റത്.
---- facebook comment plugin here -----