Connect with us

National

ജനങ്ങളുടെ ദുരിതത്തിന് പുല്ലുവില; കൊള്ള തുടര്‍ന്ന് എണ്ണക്കമ്പനികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് കാലത്ത് ജനം അനുഭവിക്കുന്ന ദുരിതത്തിന് പുല്ലുവില കല്‍പ്പിച്ച എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധനവ് തുടരുന്നു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപക്കടുത്തായി. ഡീസലിന് വില 93.79 രൂപയായി. 42 ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടുന്നത്. രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചു. കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില നേരത്തെ നൂറ് കടന്നിരുന്നു. സാധാരണ പെട്രോള്‍ വില നൂറിനടുത്ത് എത്തി നില്‍ക്കുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെയാണ് ജനത്തിന്റെ നട്ടെല്ലൊടിക്കുന്ന നടപടിയുമനായി എണ്ണക്കമ്പനികള്‍ മുന്നോട്ട്‌പോകുന്നത്. ഇന്ധനവില കൂട്ടുന്നത് ജനത്തിന് ബുദ്ധിമുട്ടാണെന്നറിയാം, പക്ഷേ എന്തുചെയ്യാന്‍, വാക്‌സീന്‍ വാങ്ങാന്‍ കോടിക്കണക്കിന് രൂപ ചെലവാക്കുകയാണ് സര്‍ക്കാര്‍ എന്നാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

 

Latest