Connect with us

Covid19

ഡല്‍ഹിയില്‍ നാളെ മുതല്‍ എല്ലാ കടകളും റസ്‌റ്റോറന്റുകളും തുറക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നാളെ മുതല്‍ എല്ലാ ഷോപ്പുകളും മാളുകളും റസ്റ്റോറന്റുകളും തുറക്കും. തലസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതോടെയാണിത്. ഇപ്പോഴത്തെ ഒന്നിടവിട്ട ദിവസങ്ങള്‍ക്ക് പകരം ആഴ്ചയില്‍ ഏഴ് ദിവസവും കടകള്‍ക്ക് തുറക്കാം.

അതേസമയം, ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇതെന്നും കൊവിഡ് കേസുകള്‍ ഉയരുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കടകള്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ഇരിപ്പിട ശേഷിയുടെ 50 ശതമാനം മാത്രം ഉപയോഗപ്പെടുത്തി റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം.

ഇതുവരെ ഹോം ഡെലിവറികളും പാഴ്‌സലുകളും മാത്രമാണ് റസ്റ്റോറന്റുകളില്‍ അനുവദിച്ചിരുന്നുള്ളൂ. ആഴ്ചച്ചന്തകള്‍ക്കും 50 ശതമാനം കച്ചവടക്കാരെ ഉള്‍പ്പെടുത്തി തുറക്കാം. ഓരോ മുനിസിപ്പല്‍ പ്രദേശത്തും ഒരു ദിവസം ഒരു മാര്‍ക്കറ്റ് മാത്രമാണ് അനുവദിക്കുക.

Latest