Connect with us

Gulf

ഹജ്ജ് നിരക്ക് പ്രഖ്യാപിച്ചു; കുറഞ്ഞ നിരക്ക് നികുതി ഉൾപ്പെടെ 13,931 റിയാൽ

Published

|

Last Updated

മക്ക | ഈ വർഷത്തെ ഹജ്ജ് രജിസ്ടേഷൻ നടപടികൾ ഞായറാഴ്ച്ച ഉച്ചക്ക് ഒരുമണി മുതൽ ആരംഭിച്ചതോടെ, ഹജ്ജ് പാക്കേജുകളും മന്ത്രാലയം പുറത്തിറക്കി. ഈ വര്ഷം മൂന്ന് നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മിനായിലെ ടവർ ബിൽഡിങ്ങിൽ താമസസൗകര്യമുള്ള പാക്കേജിന് നികുതി ഉൾപ്പെടെ 19,044.57 റിയാലും മിനായിലെ തമ്പുകളിലെ ഒന്നാം പാക്കേജിന് 16,539.24 റിയാലും രണ്ടാം പാക്കേജിന് 13,931.04 റിയാലുമാണ് നിരക്ക്.  പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ ഈ വർഷത്തെ ഹജ്ജ് കൂടുതൽ ചിലവേറിയതാവും. ജൂൺ 23 ബുധനാഴ്ച രാത്രി 10 മണി വരെ ഹജ്ജ് മന്ത്രലയത്തിന്റെ https://localhaj.haj.gov.sa/ ഇലക്ട്രോണിക് പോർട്ടൽ വഴി ഹജ്ജിന് അപേക്ഷിക്കാൻ അവസരമുണ്ട്

കഴിഞ്ഞ വര്ഷം ഹജ്ജ് നിരക്കുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും തീര്ഥാടകരിൽ നിന്നും പണം ഈടാക്കിയിരുന്നില്ല. ഈ വർഷം അറേബ്യയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ 60,000 പേര്‍ക്ക് മാത്രമാവും ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. 2020 ലെ ഹജ്ജ് കർമ്മത്തിൽ 18 ലക്ഷം വിദേശ തീർത്ഥാടകരടക്കം 25 ലക്ഷം പേരാണ് അല്ലാഹുവിന്റെ അഥിതികളായി പുണ്യ ഭൂമിയിലെത്തിയത്

 

Latest