Connect with us

National

ഒരു ഭൂമി, ഒരു ആരോഗ്യരംഗം; ജി7 രാജ്യങ്ങള്‍ക്ക് മുന്നില്‍ നിര്‍ദേശവുമായി മോദി

Published

|

Last Updated

ന്യൂഡല്‍ഹി | ആഗോള ആരോഗ്യ പരിപാലനത്തിന് പിന്തുണയുമായി ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ഭൂമി ഒരു ആരോഗ്യരംഗം എന്ന സമീപനമാണ് ആവശ്യമെന്നും ഓണ്‍ലൈന്‍ യോഗത്തില്‍ മോദി പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യയെ സഹായിച്ച ജി 7 രാജ്യങ്ങളോടും മറ്റ് രാഷ്ട്രങ്ങളോടും പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു.ലോകത്തെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായശ്രമങ്ങള്‍ക്കൊപ്പം ഇന്ത്യയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി മുതല്‍ മേയ് വരെ ഇന്ത്യയിലുണ്ടായ കൊവിഡ് തരംഗത്തില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് മരിച്ചത്. ഈ സമയം അമേരിക്ക, കാനഡ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് സഹായം നല്‍കിയെന്നും മോദി പറഞ്ഞു.

വാക്‌സിന്‍ പേറ്റന്റ് ഒഴിവാക്കാനായി ലോകവ്യാപാര സംഘടനയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നടത്തുന്ന ശ്രമങ്ങള്‍ക്കും അദ്ദേഹം പിന്തുണ അഭ്യര്‍ഥിച്ചു.പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആഗോളതലത്തിലുള്ള ഐക്യം ഉറപ്പാക്കേണ്ടത് ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങളുടെ ഉത്തരവാദിത്വമാണെന്നും മോദി പറഞ്ഞു

Latest