Connect with us

Kasargod

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ തിങ്കളാഴ്ച

Published

|

Last Updated

കാസർകോട് | “ന്യൂനപക്ഷ ക്ഷേമ പദ്ധതി: കോടതിവിധിയും വസ്തുതകളും” എന്ന വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വെർച്വൽ സെമിനാർ തിങ്കളാഴ്ച നടക്കും.

വൈകിട്ട് 7.30ന് ഓൺലൈനിലൂടെ നടക്കുന്ന പരിപാടി ഹജ്ജ് കമ്മിറ്റി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷനുമായ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅ്ഫർ ചർച്ച അവതരിപ്പിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.ഖാദർ മാങ്ങാട്, അഡ്വ.സി എച്ച് കുഞ്ഞമ്പു എം എൽ എ, നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി ഖാസിം ഇരിക്കൂർ, കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ മൈനോറിറ്റി എഡ്യൂക്കേഷണൽ സമിതി സെക്രട്ടറിയുമായ സി മുഹമ്മദ് കുഞ്ഞി, സി പി എം ജില്ലാ കമ്മിറ്റി അംഗം വി വി രമേശൻ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം രാഘവൻ ചേരാൽ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീർ പുളിക്കൂർ, മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സുലൈമാൻ കരിവെള്ളൂർ, തുടങ്ങിയവർ ചർച്ചയിൽ സംബന്ധിക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ മോഡറേറ്ററായിരിക്കും. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും സി എൽ ഹമീദ് ചെമ്മനാട് നന്ദിയും പറയും.