Connect with us

Kerala

മാര്‍ട്ടിന്‍ ജോസഫിനെതിരെ രണ്ട് യുവതികള്‍കൂടി പരാതി നല്‍കി

Published

|

Last Updated

കൊച്ചി | ഫ്ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് എതിരെ രണ്ട് യുവതികള്‍ കൂടി കൊച്ചി സിറ്റി പോലീസിന് പരാതി നല്‍കി. മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ ബന്ധപ്പെടണമെന്ന് പോലീസ് പരസ്യം നല്‍കിയതിന് പിന്നാലെയാണ് രണ്ട് പരാതികള്‍ കൂടി ലഭിച്ചിരിക്കുന്നത്. മാര്‍ട്ടിനൊപ്പമുള്ള സംഘം സ്ത്രീകള്‍ക്കെതിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ നടത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്.

കണ്ണൂര്‍ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി നല്‍കിയത്. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ വെച്ച് യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.

എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പരാതിക്ക് പിറകെ മുങ്ങിയ മാര്‍ട്ടിനെ പോലീസ് ഏറെ തിരച്ചിലുകള്‍ക്കൊടുവിലാണ് അറസ്റ്റ് ചെയ്തത്.

Latest