Kerala
കൊച്ചി ആയുധക്കടത്ത്; ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി | കൊച്ചി ആയുധക്കടത്ത് കേസില്‍ ആറ് പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. കേസന്വേഷിക്കുന്ന എന്‍ഐഎ കൊച്ചി യൂണിറ്റിലെ അംഗങ്ങള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയായിരുന്നു നടപടികള്‍.
ശ്രീലങ്കന്‍ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെന്‍ഡിസ് ഗുണശേഖര, നമേഷ്, തിലങ്ക മധുഷന്‍, നിശങ്ക എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
മാര്‍ച്ച് 25 നാണ് ഇറാനില്‍ നിന്ന് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന രവി ഹന്‍സി എന്ന ശ്രീലങ്കന്‍ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്. ബോട്ടില്‍ നിന്നം തോക്കും തിരകളും കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----