Ongoing News
യൂറോ കപ്പിൽ ഇറ്റലിക്ക് വിജയത്തുടക്കം; തുർക്കിയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

റോം | യൂറോ കപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയവുമായി ഇറ്റലി. തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇറ്റലി തുടങ്ങിയത്.
ഗോൾ ഹിതമായ ആദ്യ പകുതിക്ക് ശേഷം ആണ് ഇറ്റലി 3 ഗോളുകളും നേടിയത്. അമ്പത്തിമൂന്നാം മിനിറ്റിൽ തുർക്കിയുടെ സെൽഫ് ഗോൾ. ബെരാർഡിയുടെ ക്രോസ് തുർക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി സ്വന്തം വലയിൽ വീഴുകയായിരുന്നു. അറുപത്തിയാറാം മിനിറ്റിൽ സിറോ ഇമ്മൊബിലേയിലൂടെ രണ്ടാം ഗോൾ സ്വന്തമാക്കിയ ഇറ്റലി 79 ആം മിനിറ്റിൽ ലോറൻസോ ഇൻസിനെയിലൂടെ മൂന്നാം ഗോളും നേടി.
മത്സരത്തിന് തുടക്കം മുതൽ നേടിയ ആധിപത്യം കളിയുടെ അവസാനം വരെ തുടരാൻ ഇറ്റലിക്ക് സാധിച്ചു. കളിയുടെ 35 മിനിറ്റിൽ തുർക്കിക്ക് ഇറ്റലിയുടെ വല കുലുക്കാൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് പാഴായി. ഇതിനിടെ കളിയുടെ ഇരുപത്തിയൊന്നാം മിനിറ്റിലും ആദ്യ പകുതിക്കു തൊട്ടുമുമ്പും തുർക്കി താരങ്ങൾക്കെതിരായ ഹാൻഡ്ബോൾ അപ്പീലുകൾ റഫറി നിഷേധിക്കുകയും ചെയ്തിരുന്നു.