Connect with us

National

ജൂണ്‍ 26ന് രാജ്യവ്യാപകമായി രാജ്ഭവനുകള്‍ ഘരാവോ ചെയ്യാന്‍ കര്‍ഷക സംഘടനയുടെ ആഹ്വാനം

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 26ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകള്‍ ഘരാവോ ചെയ്യാന്‍ കര്‍ഷ സംഘടനകള്‍ ആഹ്വാനം ചെയ്തു. സമരരംഗത്തുള്ള 40 കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയുടെതാണ് നിര്‍ദേശം. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ സമരം ഏഴ് മാസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് സമരം.

ജൂണ്‍ 26ന് രാജ്ഭവനുകള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ ധര്‍ണയിരിക്കും. കരിങ്കൊടി ഉയര്‍ത്തിക്കാണിച്ചായിരിക്കും ധര്‍ണ. തുടര്‍ന്ന് ഗവര്‍ണര്‍മാര്‍ വഴി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് നിവേദനം നല്‍കും. ഈ ദിനം കര്‍ഷകരെ രക്ഷിക്കുക, ജനാധിപത്യത്തെ രക്ഷിക്കുക ദിനമായി ആചരിക്കുമെന്നും കര്‍ഷക നേതാവ് ഇന്ദ്രജിത്ത് സിംഗ് പറഞ്ഞു.

ജൂണ്‍ 26 രാജ്യത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിന്റെ കൂടി വാര്‍ഷിക ദിനമാണ്. ഏകാധിപത്യ ഭരണത്തില്‍ രാജ്യത്തിന്റെ ജനാധിപത്യം തന്നെ അപടത്തിലായിരിക്കുകയാണെന്നും കര്‍ഷക നേതാവ് പറഞ്ഞു.

കഴിഞ്ഞ ആറ് മാസത്തിലധികമായി ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ തമ്പടിച്ച് സമരം നടത്തിവരികയാണ്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരരംഗത്തുള്ളത്.

---- facebook comment plugin here -----

Latest