Connect with us

Kerala

ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം; ബി ജെ പിയില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിക്ക്

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസെടുത്തതില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി ജെ പിയില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുന്നു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്, മുന്‍ സംസ്ഥാന പ്രസിഡന്റ് എന്നിവരുള്‍പ്പെടെ ചെത്ത്‌ലാത്ത് ദ്വീപിലെ പതിനഞ്ചോളം നേതാക്കളാണ് രാജിക്കൊരുങ്ങുന്നത്.

സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടിയോട് ആലോചിക്കാതെയാണ് കേസ് കൊടുത്തതെന്ന് ചെത്‌ലാത്ത് ദ്വീപിലെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന അബ്ദുല്‍ ഹമീദ് ആരോപിച്ചു. ബി ജെ പി മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, നിലവിലെ വൈസ് പ്രസിഡന്റ് ഉമ്മുകുല്‍സു, ഖാദി ബോര്‍ഡ് അംഗം കൂടിയായ സൈഫുല്ല ഹാജി തുടങ്ങിയവരാണ് രാജിക്ക് തയാറെടുക്കുന്നത്.