Connect with us

Covid19

കൊവിഡ് ചികിത്സയില്‍ പുതുപ്രതീക്ഷയായി മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ

Published

|

Last Updated

കൊവിഡ് ചികിത്സയില്‍ പുതുപ്രതീക്ഷയേറ്റി ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയിലെ ചികിത്സ. മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ രണ്ട് രോഗികളില്‍ പ്രയോഗിച്ചപ്പോള്‍ ആദ്യ ഏഴ് ദിവസത്തിനുള്ളില്‍ വലിയ പുരോഗതിയാണുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് ചികിത്സയില്‍ ഇത് വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

ശക്തമായ പനിയും ചുമയും പേശിവേദനയും തളര്‍ച്ചയും ശ്വേത രക്താണുക്കളുടെ കുറവും ഉള്ള 36 വയസ്സുള്ള ആരോഗ്യ പ്രവര്‍ത്തകനിലാണ് ചികിത്സ നടത്തിയത്. ഇദ്ദേഹത്തിന് റെഗ്‌കൊവ്2 (കസിരിവിമാബ്, ഇംഡിവിമാബ്) നല്‍കുകയായിരുന്നു. ഈ ഘട്ടത്തില്‍ പുരോഗതിയുണ്ടാകേണ്ടതാണ്.

എന്നാല്‍, പനി അഞ്ച് ദിവസം ശക്തമായി തന്നെ നില്‍ക്കുകയും രക്തകോശങ്ങളുടെ എണ്ണം 2,600ലേക്ക് താഴുകയും ചെയ്തു. തുടര്‍ന്നാണ് മോണോക്ലോണല്‍ ആന്റിബോഡി തെറാപി നല്‍കിയതെന്ന് ഡോ. പൂജ ഖോസ്ല പറഞ്ഞു. തെറാപി ചെയ്ത് എട്ട് മണിക്കൂറിനുള്ളില്‍ തന്നെ കാര്യങ്ങള്‍ മെച്ചപ്പെട്ടു. രോഗിയെ ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

80 വയസ്സുള്ളയാളിലാണ് രണ്ടാമത് ഈ ചികിത്സ നല്‍കിയത്. പ്രമേഹം, രക്തസമ്മര്‍ദം, ശക്തമായ പനി, ചുമ എന്നിയവുണ്ടായിരുന്നു. യോജിച്ച സമയത്ത് മോണോക്ലോണല്‍ ആന്റിബോഡി തെറാപി നല്‍കിയാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് ഡോ.പൂജ പറഞ്ഞു.