Connect with us

Kerala

കെ സുരേന്ദ്രനെ കടുത്ത ഭാഷയില്‍ ജെ പി നദ്ദ ശാസിച്ചതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലെ ദയനീയ തോല്‍വിക്ക് പിന്നാലെ, കൊടകര കുഴല്‍പ്പണ ആരോപണത്തിലും പാര്‍ട്ടിപെട്ട സംഭവത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ ശാസന. സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ ദേശീയ പ്രസിഡന്റ് ജെ പി നദ്ദ വിമര്‍ശിച്ചതായാണ് പാര്‍ട്ടിയിലെ എതിര്‍ വിഭാഗം പറയുന്നത്. ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെന്നും, ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയാല്‍ പാര്‍ട്ടിക്ക് നാണക്കേടാകുമെന്നത് കൊണ്ട് മാത്രമാണ് അത് ചെയ്യാത്തതെന്നും നദ്ദ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അര നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച് നേടിയെടുത്ത ബി ജെ പിയുടെ നിയമസഭാ പ്രാതിനിധ്യം ഇല്ലാതാക്കി. മൂന്ന് ശതമാനത്തിലധികം വോട്ട് കുറച്ചു. ദേശീയ തലത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കുകയും ചെയ്ത പ്രവര്‍ത്തനമാണ് കേരള ഘടകത്തിന്റെ മേന്മയെന്ന് ദേശീയ അധ്യക്ഷന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ എങ്ങനെ വെറുപ്പിച്ചെന്നും ഇത് വേറൊരു സംസ്ഥാനത്തും കണ്ടിട്ടില്ലെന്നും നന്ദ കുറ്റപ്പെടുത്തി. ബംഗാളില്‍ രണ്ട് സീറ്റില്‍ നിന്ന് 77 സീറ്റായി വര്‍ധിപ്പിച്ചപ്പോള്‍ കേരളം പൂജ്യമായി മാറിയെന്നും സുരേന്ദ്രനോട് കഴിയാത്ത പണി ഏറ്റെടുക്കേണ്ടിയിരുന്നോ എന്നും നദ്ദ നേരിട്ട് ചോദിച്ചതായാണുമാണ് വിവരം.

 

 

Latest