Connect with us

International

ആങ് സാന്‍ സൂചിക്കെതിരെ വന്‍ അഴിമതിക്കുറ്റം

Published

|

Last Updated

നയ്പിഡോ | അനധികൃതമായി പണവും സ്വര്‍ണവും കൈവശം വെച്ചെന്നാരോപിച്ച് മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിക്കെതിരെ അഴിമതി കേസ്. 11 കിലോ സ്വര്‍ണം അര മില്ല്യണ്‍ ഡോളര്‍ എന്നിവ സൂചി അനധികൃതമായി കൈവശം വെച്ചന്നാണ് പട്ടാള ഭരണകൂടം കുറ്റപത്രത്തില്‍ പറയുന്നത്. അധികാരം ദുര്‍വിനിയോഗം ചെയ്തെന്നും വന്‍ അഴിമതികളാണ് നടത്തിയതെന്നും പട്ടാളഭരണകൂടം ആരോപിച്ചു. രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളാണ് സൂചിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്. ങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു.

 

 

Latest