Connect with us

Gulf

കൃത്യനിര്‍വഹണത്തിലെ വീഴ്ച; മസ്ജിദുന്നബവിയില്‍ ഇമാമടക്കം മൂന്നുപേര്‍ക്ക് സ്ഥാനചലനം

Published

|

Last Updated

മദീന | കൃത്യനിര്‍വഹണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ മൂന്ന് പേരെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഇരുഹറം കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇമാം, മുഅദ്ദിന്‍ കാര്യാലയ മേധാവി, അഡ്മിനിസ്‌ട്രേഷന്‍ അണ്ടര്‍ സെക്രട്ടറി എന്നിവരെയാണ് പദവികളില്‍ നിന്ന് മാറ്റിയത്. മസ്ജിദുന്നബവിയിലെ ഭരണ മേല്‍നോട്ടത്തിനും പുനസ്സംംഘടനയ്ക്കുമായി സ്റ്റിയറിംഗ് അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ജനറലിനെ ചുമതലപ്പെടുത്തിയതായി ഹറം കാര്യലായ മേധാവി ഡോ: അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.

Latest