Connect with us

National

'എന്തെങ്കിലും വളര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് തൊഴില്‍ അവസരമാകണം'; മോദിക്ക് താടിവടിക്കാന്‍ 100 രൂപ അയച്ചുകൊടുത്ത് ചായക്കടക്കാരന്റെ പ്രതിഷേധം

Published

|

Last Updated

മുംബൈ | ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറഞ്ഞതില്‍ തന്റെ പ്രതിഷേധം ചായക്കടക്കാരന്‍ പ്രധാനമന്ത്രിയെ അറിയിച്ചത് വ്യത്യസ്തമായ മാര്‍ഗത്തിലൂടെ. പ്രധാനമന്ത്രിക്ക് കത്തിന് പുറമെ നൂറുരൂപയുടെ മണിയോര്‍ഡറുമാണ് മഹാരാഷ്ട്ര ബാരമതിയില്‍ ചായക്കടനടത്തുന്ന അനില്‍ മോറെ  അയച്ചത് .താടി വടിക്കണമെന്ന അഭ്യര്‍ഥനയോടെയാണിത്.

പ്രധാനമന്ത്രി മോദിയുടെ താടി വളരെയധികം വളര്‍ന്നിരിക്കുന്നു. അതേസമയം രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞിരിക്കുന്നു. അദ്ദേഹം എന്തെങ്കിലും വളര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് തൊഴില്‍ അവസരമാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് കത്തിനൊപ്പം പണം അയച്ചത്. രാജ്യത്ത് വക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തണം. കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കണം. ലോക്ഡൗണില്‍ പ്രതിസന്ധിനേരിടുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപ സഹായമായി നല്‍കണമെന്നും മോറെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി പദവിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമാണെന്നും പ്രധാനമന്ത്രിയെ വിഷമിപ്പിക്കാനോ അവഹേളിക്കാനോ തനിക്ക് ഉദ്ദേശമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.