Connect with us

Kerala

പ്രളയ ദുരിതാശ്വാസ ഫണ്ട് കുടുംബക്കാര്‍ക്ക് വീതിച്ച് നല്‍കി; മുസ്ലിം ലീഗ് അംഗത്വവും സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ പ്രളയ ബാധിതര്‍ക്ക് വിതരണംചെയ്യാന്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നല്‍കിയ 11. 50 ലക്ഷം രൂപയുടെ ദുരിതാശ്വാസനിധിയില്‍ 7.50 ലക്ഷം രൂപ സ്വന്തം കുടുംബക്കാരുടെ പേരില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മാറ്റിയെടുത്തതായി സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എം മുഹമ്മദ് സാലി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പ്രളയ ഫണ്ട് അഴിമതി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് അംഗത്വവും സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവെച്ചതായും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു .
നിയോജകമണ്ഡലം കമ്മിറ്റികള്‍ തയാറാക്കുന്ന മുന്‍ഗണന ലിസ്റ്റ്പ്രകാരം ഏറ്റവും അര്‍ഹരായവര്‍ക്ക് തുക വിതരണം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം .എന്നാല്‍ മണ്ഡലം കമ്മിറ്റി അറിയാതെയാണ് റാന്നി സ്വദേശിയായ ജില്ലാ ജനറല്‍ സെക്രട്ടറിയുടെ അടുത്ത ബന്ധുക്കളുടെ പേരില്‍ ഏഴര ലക്ഷം രൂപ മാറ്റിയെടുത്തത്.

ആറന്മുള അടൂര്‍ ,തിരുവല്ല , മണ്ഡലങ്ങള്‍ ആയി ഏകദേശം 4 ലക്ഷം രൂപയോളം വിതരണംചെയ്തു. എന്നാല്‍ റാന്നി മണ്ഡലത്തില്‍ പ്രളയത്തിന് നേരിട്ട് ഇരയായി കടക്കെണിയിലായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ അവഗണിച്ചാണ് ജനറല്‍ സെക്രട്ടറിയുടെ ബന്ധുക്കളുടെ പേരില്‍ തുക മാറ്റിയെടുത്തത്. ഇത് സംബന്ധിച്ച് 2019 മുതല്‍ സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കി അന്വേഷണം ആവശ്യപ്പെടുകയാണ്. എന്നാല്‍ തെറ്റ് തിരുത്താനോ അന്വേഷണം നടത്താനോ ജില്ലാ പ്രസിഡണ്ട് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് ,ജനറല്‍ സെക്രട്ടറി എന്നിവരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കംചെയ്തു വിഷയം അന്വേഷിക്കണമെന്ന് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും ഒന്നരവര്‍ഷമായി നടപടി സ്വീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പാണക്കാട് ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കള്‍ക്കും പരാതി നല്‍കിയിട്ടും ഒരു അന്വേഷണവും നടന്നിട്ടില്ല. സംസ്ഥാന കമ്മിറ്റിയിലെ ചില നേതാക്കളുടെ ഒത്താശയോടെയാണ് ഫണ്ട് വെട്ടിപ്പ് നടന്നതെന്നും അദ്ദേഹം പറഞ്ഞു .

---- facebook comment plugin here -----

Latest