Kerala
കെ എസ് ആര്‍ ടി സിയിലെ 100 കോടി ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ 100 കോടി ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ആഭ്യന്തര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗതാഗത മന്ത്രി നല്‍കിയ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. കെ എസ് ആര്‍ ടി സി എം ഡി. ബിജു പ്രഭാകര്‍ ആണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചിരുന്നത്. ജനുവരി 16ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
2010-13 കാലഘട്ടത്തില്‍ കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്നും ഇത് സംബന്ധിച്ച ഫയലുകള്‍ ഇല്ലെന്നുമായിരുന്നു ബിജു പ്രഭാകര്‍ വ്യക്തമാക്കിയത്. എം ഡിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയത്.
---- facebook comment plugin here -----