Connect with us

National

ജി ബി പന്ത് ആശുപത്രിയില്‍ മലയാളം വിലക്കിയ സംഭവം; നഴ്‌സിങ് സൂപ്രണ്ട് മാപ്പ് പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളി നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയ സംഭവത്തില്‍ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു. സംഭവത്തില്‍ മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കല്‍ സുപ്രണ്ടിനാണ് ഇവര്‍ കത്തയച്ചത്.

ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. രോഗികള്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം കാര്യങ്ങളില്‍ ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും നഴ്‌സിംഗ് സുപ്രണ്ട് കത്തില്‍ പറയുന്നു.

ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിന് വിലക്കി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് വലിയ വിവാദമായിരുന്നു. ദേശീയതലത്തില്‍ തന്നെ സംഭവം ചര്‍ച്ചയായതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് സര്‍ക്കുലര്‍ പിന്‍വലിക്കുകയായിരുന്നു.

Latest