Connect with us

International

മുസ്ലിം കുടുംബത്തിന്റെ കൊലയില്‍ ശക്തമായി പ്രതികരിച്ച് കനേഡിയന്‍ പ്രധാനമന്ത്രി

Published

|

Last Updated

ഒട്ടാവ | കാനഡയില്‍ വിദ്വേഷത്തെ തുടര്‍ന്ന് മുസ്ലിം കുടുംബത്തെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സംഭവിച്ചത് തീവ്രവാദ ആക്രമണമാണെന്നും മുസ്ലിം വിരുദ്ധതയാണ് ആക്രമണത്തിന്റെ കാരണമെന്നും ട്രൂഡോ പ്രതികരിച്ചു. പാര്‍ലിമെന്റ് സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഹാമാരിയെ തുടര്‍ന്നു നീണ്ട നാളുകള്‍ വീടുകളില്‍ തന്നെ കഴിയേണ്ടി വന്നവരെല്ലാം ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അത്തരത്തില്‍ പുറത്തിറങ്ങിയ അച്ഛനും അമ്മയും രണ്ട് കുട്ടികളും മുത്തശ്ശിയുമടങ്ങിയ ഒരു കുടംബം വീട്ടില്‍ തിരിച്ചെത്തിയില്ല. കാരണം അതിക്രൂരവും ഭീരുത്വം നിറഞ്ഞതുമായ ആക്രമണത്തില്‍ അവര്‍ക്കു ജീവന്‍ നഷ്ടമാവുകയായിരുന്നു. ഇത് അപകട മരണമല്ല, തീവ്രവാദ ആക്രമണമാണ്. നമ്മുടെ സമൂഹത്തിലെ ചില സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിദ്വേഷമാണു ഇതിന് പിന്നിലെന്നും ട്രൂഡോ പറഞ്ഞു.

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തെക്കു ഭാഗത്താണു ദാരുണമായ സംഭവം നടന്നത്. പിക്ക് അപ്പ് ട്രക്ക് ഓടിച്ച ഒരാള്‍ മുസ്ലിം കുടുംബത്തെ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇത് മുന്‍കൂട്ടി തീരുമാനിച്ച ആക്രമണമാണെന്നാണു പോലീസ് പറഞ്ഞത്.

 

Latest