Connect with us

Kerala

കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വ്വീസ് ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം|  ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി നിര്‍ത്തിവെച്ചിരുന്ന കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘദൂര സര്‍വ്വീസ് ഇന്ന് രാവിലെയോടെ പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോകോളുകളെല്ലാം പാലിച്ചാണ് സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്ന് മാത്രം 75ഓളം ദീര്‍ഘദൂര സര്‍വ്വീസുകളാണ് തുടങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പലയിടത്തും കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് പുതിയ സര്‍വ്വീസുകള്‍.
സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ “എന്റെ കെ എസ് ആര്‍ ടി സി”മൊബൈല്‍ ആപ്, www.ker alartc.com എന്ന വെബ്‌സൈറ്റിലും ലഭിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ റിസര്‍വ് ചെയ്യാം.

നാഷണല്‍ ഹൈവേ, എം സി റോഡ് , മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവിടങ്ങളിലൂടെയാണു സര്‍വീസുകള്‍ നടത്തുന്നത്. ഓര്‍ഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരും. കര്‍ശന നിയന്ത്രണമുള്ള 12, 13 തീയതികളില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടാകില്ല.

യാത്രക്കാര്‍ ആവശ്യമുള്ള രേഖകള്‍ കരുതണം. ബസുകളില്‍ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ഡൗണ്‍ പിന്‍വലിക്കുന്ന 17 ന് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

 

 

Latest