Connect with us

International

പാക്കിസ്ഥാനിലെ ട്രെയിനപകടം: മരണം 65 ആയി

Published

|

Last Updated

കറാച്ചി | പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. 100 ലേറെ പേര്‍ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അപ്പര്‍ സിന്ധില്‍ റേതി-ധാര്‍കി സ്റ്റേഷനുകള്‍ക്കിടയില്‍ തിങ്കളാഴ്ച വെളുപ്പിനായിരുന്നു ദുരന്തം. കറാച്ചിയില്‍ നിന്നു സര്‍ഗോധയിലേക്കു വന്ന മില്ലത്ത് എക്സ്പ്രസ് പാളംതെറ്റി മറ്റൊരു ട്രാക്കിലേക്കു വീണപ്പോള്‍ ആ പാളത്തിലൂടെ റാവല്‍പിണ്ടിയില്‍ നിന്നു കറാച്ചിയിലേക്കു പോകുകയായിരുന്നു സര്‍ സയിദ് എക്സ്പ്രസിലിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായും അപകടത്തില്‍പ്പെട്ട 17 കോച്ചുകളും ട്രെയിനിന്റെ എഞ്ചിനും നീക്കം ചെയ്ത് റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതായും ഡിവിഷണല്‍ സൂപ്രണ്ട് അറിയിച്ചു.

 

 

Latest