Connect with us

Covid19

കോവിഷീല്‍ഡിന് 780 രൂപ, കോവാക്‌സിന് 1410രൂപ; സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | സ്വകാര്യ ആശുപത്രികളില്‍ വാക്സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഷീല്‍ഡിന് 780 രൂപയും, കോവാക്സിന്‍ 1410 രൂപയുമാണ് പുതുക്കിയ വില. സ്പുട്നിക് – വി ക്ക് 1145 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കം.നികുതി , സര്‍വീസ് ചാര്‍ജ് ആയ 150 രൂപ എന്നിവ ഉള്‍പ്പെടെയുള്ള നിരക്കാണിത്.

നേരത്തെ വാക്സിന്‍ കുത്തിവെപ്പിന് സര്‍വീസ് ചാര്‍ജായി 150 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന് കേന്ദ്രം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിലയും നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാക്സിന്‍ സൗജന്യമാക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും സുപ്രീം കോടതി ഇടപെടലിനേയും തുടര്‍ന്നാണ് കേന്ദ്രം പുതിയ വാക്‌സിന്‍ നയം കൊണ്ടുവന്നത്.

Latest