Connect with us

Kerala

വി സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍; പത്താം വര്‍ഷവും പാതി വഴിയില്‍

Published

|

Last Updated

പത്തനംതിട്ട | സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പൊതുഭരണ വകുപ്പിലെ എംപ്ലോയ്മെന്റ് സെല്‍ രൂപം കൊടുത്ത “വി സ്്മാര്‍ട്ട്” പത്താം വര്‍ഷവും പാതി വഴിയില്‍. 2012ലാണ് പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിനായി നടപടികള്‍ ആരംഭിക്കുന്നത്.

2015ല്‍ വി സ്്മാര്‍ട്ട്(വേക്കന്‍ഡ് സീറ്റ് മോണിറ്ററിങ് ആന്‍ഡ് അലോട്ട്മെന്റ് ബൈ റിക്രൂട്ട്മെന്റ് ടേംസ് ആന്‍ഡ് റുള്‍സ്) സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു. തുടര്‍ന്ന് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സോഫ്റ്റ് വെയര്‍ സംബന്ധിച്ച പരിശീലനം നല്‍കി. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകളിലെ പട്ടികവിഭാഗങ്ങളുടെ ജീവനക്കാരുടെ വിവരങ്ങള്‍ ഇപ്പോഴും സോഫ്റ്റ് വെയറില്‍ അപ്്ലോഡ് ചെയ്യുന്നതായാണ് മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച യു എ ലത്തീഫ് എം എല്‍ എയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. ഇതിനോടകം 1219987 രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയില്‍ വ്യക്്തമാവുന്നു. ഇതോടെ സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച വാര്‍ഷിക റിപോര്‍ട്ടുകള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും ഉഴയുകയാണ്.

Latest