Connect with us

International

ജനസമ്പര്‍ക്ക പരിപാടിക്കിടെ ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്തടിച്ചു; രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

പാരിസ്  | ജനസമ്പര്‍ക്ക പരിപാടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മര്‍ദനമേറ്റു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കൊവിഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന യാത്രയ്ക്കിടെയാണ് ആക്രമണം. ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍ മാക്രോണിന്റെ മുഖത്തടിച്ചത്. തെക്കന്‍ ഫ്രാന്‍സിലെ ഡ്രോമില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ഒരു വേലിക്ക് അരികില്‍ നില്‍ക്കുന്നവര്‍ക്കരികിലേക്ക് എത്തിയ മാക്രോണിനു നേരേ ഒരാള്‍ അക്രമം നടത്തുകയായിരുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ മാക്രോണിന്റെ കവിളത്ത് അടിച്ചു. ഉടന്‍തന്നെ മാക്രോണിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് അദ്ദേഹത്തെ മാറ്റി. പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Latest