Connect with us

Science

2007ല്‍ കണ്ടെത്തിയ ഫോസില്‍ ആസ്‌ത്രേലിയയിലെ ഏറ്റവും വലിയ ദിനോസറിന്റെത്

Published

|

Last Updated

സിഡ്‌നി | 2007ല്‍ കണ്ടെത്തിയ പുതിയ ഇനം ദിനോസര്‍ ആസ്‌ത്രേലിയയിലെ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ദിനോസറാണെന്ന് ഗവേഷകര്‍. സോറോപോഡ് ആസ്ട്രാലോടൈറ്റാന്‍ കൂപറന്‍സിസ് എന്നാണ് ഇതിന്റെ പേര്. സൗത്തേണ്‍ ടൈറ്റാന്‍ എന്നും വിളിപ്പേരുണ്ട്.

ലോകത്തെ ഏറ്റവും വലിയ 15 ദിനോസറുകളിലൊന്നാണിത്. ഇതില്‍ ആസ്ട്രാലോടൈറ്റാന്‍ ആണ് ആസ്‌ത്രേലിയയിലെ ഏറ്റവും വലിയ ദിനോസറെന്ന് പഠനം നടത്തി കണ്ടെത്തിയത്, ക്വീന്‍സ്ലാന്‍ഡ് മ്യൂസിയത്തിലെ റോച്ചല്‍ ലോറന്‍സും സ്‌കോട്ട് ഹോക്‌നള്ളുമാണ്. സൗത്ത് അമേരിക്കയില്‍ നിന്ന് കണ്ടെത്തിയ ടൈറ്റാനോസോറിയന്‍സിനോളം വലുപ്പമുള്ളതാണിത്.

ഫോസില്‍ അവശിഷ്ടങ്ങളും പാദവലുപ്പ താരതമ്യങ്ങളും നടത്തിയാണ് നിഗമനത്തിലെത്തിയത്. നീളമേറിയ കഴുത്തുള്ള ഈ ദിനോസറുകള്‍ ഏറ്റവും ഒടുവില്‍ ഭൂമിയിലുണ്ടായിരുന്നവയും ജീവിച്ചിരുന്ന വലിയ മൃഗവുമാണ്. ഒരു ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിനോളം വലുപ്പമുള്ള ഇവക്ക് 6.5 മീറ്റര്‍ ഉയരവും 30 മീറ്റര്‍ നീളവുമുണ്ടായിരുന്നു.

Latest