Kerala
കോണ്‍ഗ്രസിനെ ഇനി സുധാകരന്‍ നയിക്കും

തിരുവനന്തപുരം | സംസ്ഥാന കോണ്‍ഗ്രസിനെ ഇനി കെ സുധാകരന്‍ നയിക്കും. സുധാകരനെ കെ പി സി സി അധ്യക്ഷനായി പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയോഗിച്ചു. വിവരം സോണിയാ ഗാന്ധി സുധാകരനെ അറിയിച്ചു. തീരുമാനം രാഹുല്‍ ഗാന്ധി സുധാകരനെ അറിയിച്ചു.
കെ പി സി സി ജനറല്‍ സെക്രട്ടറിയായിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ കെ എസ് യുവിലൂടെയാണ് കണ്ണൂര്‍ എടക്കാട് നടാല്‍ സ്വദേശി സുധാകരന്റെ രാഷ്ട്രീയ പ്രവേശം. 1991ല്‍ കണ്ണൂര്‍ ഡി സി സി പ്രസിഡന്റായി. 2001-2004 കാലഘട്ടത്തില്‍ വനം വകുപ്പ് മന്ത്രിയായി. നിലവില്‍ കണ്ണൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
---- facebook comment plugin here -----