Connect with us

Oddnews

വിവാഹ പരസ്യത്തിലെ വ്യവസ്ഥകളില്‍ കൊവിഡ് വാക്‌സിനേഷനും

Published

|

Last Updated

തിരുവനന്തപുരം | പത്രത്തില്‍ വന്ന വിവാഹ പരസ്യത്തിലെ വരന് വേണ്ട യോഗ്യതകളിലൊന്നാണ് ഇപ്പോള്‍ ട്വിറ്ററിലെ ചര്‍ച്ച. തിരുവനന്തപുരം എം പി ശശി തരൂര്‍ ആണ് ഇക്കാര്യം ചര്‍ച്ചയാക്കിയത്. ജൂണ്‍ നാലിലെ ഒരു ഇംഗ്ലീഷ് പത്രത്തിലെ വിവാഹ പരസ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയായിരുന്നു ഇത്.

റോമന്‍ കത്തോലിക് പെണ്‍കുട്ടിയുടെ വിവാഹ പരസ്യത്തില്‍ വരന് വേണ്ട നിബന്ധനകളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തയാളാകണമെന്നാണുണ്ടായിരുന്നത്. വധു കൊവിഷീല്‍ഡ് രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നും വരനും വാക്‌സിന്‍ ചെയ്തയാളായിരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു. ഇതിന് സുന്ദരമായ അടിക്കുറിപ്പും ശശി തരൂര്‍ നല്‍കിയിട്ടുണ്ട്.

“വാക്‌സിന്‍ ചെയ്ത വധു വാക്‌സിനെടുത്ത വരനെ തേടുന്നു. യാതൊരു സംശയവും വേണ്ട, ഇഷ്ട വിവാഹ സമ്മാനം ഒരു ബൂസ്റ്റര്‍ ഡോസ് ആയിരിക്കും. ഇതൊരു പുതിയ സാധാരണത്വം ആകാന്‍ പോകുകയാണോ?” എന്നായിരുന്നു അടിക്കുറിപ്പ്.