Connect with us

National

ലോകകപ്പ് യോഗ്യതാ മത്സരം: ഛേത്രിയുടെ ഇരട്ട ഗോളില്‍ ഇന്ത്യക്ക് ആദ്യ ജയം

Published

|

Last Updated

ദോഹ | 2022 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം. മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യയുടെ രണ്ടു ഗോളുകളും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണു നേടിയത്. 79-ാം മിനിറ്റിലും 92-ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍ പിറന്നത്. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസില്‍ ഹെഡ് ചെയ്താണ് ആദ്യഗോള്‍ ഛേത്രി നേടിയത്. സുരേഷിന്റെ പാസില്‍നിന്നായിരുന്നു രണ്ടാം ഗോള്‍

ജയത്തോടെ ഇന്ത്യക്കു മൂന്ന് പോയിന്റ് ലഭിച്ചു. 19 പോയിന്റുള്ള ഖത്തറാണു പട്ടികയില്‍ ഒന്നാമത്