Connect with us

National

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണം; ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

Published

|

Last Updated

കവരത്തി | വിവാദ നടപടികളുമായി നീങ്ങുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് ആവശ്യപ്പെട്ട് 93 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നീക്കങ്ങള്‍ വലിയ അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി ഇവര്‍ കത്തില്‍ പറയുന്നു.

അതേസമയം, ദ്വീപില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവുകള്‍ തുടരുകയാണ്. ദ്വീപിലെ പ്രാദേശിക മത്സ്യബന്ധനബോട്ടുകളെ നിരീക്ഷിക്കാനാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് മത്സ്യബന്ധന ബോട്ടുകളില്‍ രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണം.

വാര്‍ഫുകള്‍, ഹെലിബെയ്‌സ് എന്നിവിടങ്ങളില്‍ കൂടുതല്‍ സിസിടിവി കാമറകള്‍ ഒരുക്കണം. ബേപ്പൂര്‍, മംഗളൂരു എന്നിവടങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനക്ക് വിധേയരാക്കണമെന്നും നിര്‍ദേശം നല്‍കി.