Connect with us

National

ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് നിതി ആയോഗ്

Published

|

Last Updated

ന്യൂഡല്‍ഹി | പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണെന്നും അദ്ദേഹം പറഞ്ഞു. വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ ഈ മാസം മുതല്‍ കണ്ടു തുടങ്ങും. കൊവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. പണപ്പെരുപ്പത്തില്‍ ആര്‍ബിഐ ഇടപെടല്‍ പരിഹാരമാകുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

Latest