Connect with us

Kerala

കൊടകര കുഴല്‍പ്പണ കേസ്: സിപിഎം പ്രവര്‍ത്തകനെ ചോദ്യം ചെയ്ത് വിട്ടയച്ചു

Published

|

Last Updated

തൃശ്ശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ റജിലിനെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. കവര്‍ച്ചാ കേസിലെ പ്രതി രഞ്ജിത്തില്‍ നിന്ന് റജില്‍ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് റജിലിനെ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയേയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു. ധര്‍മരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികള്‍ ധര്‍മ്മരാജനെ ഏല്‍പിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പോലീസിന് മൊഴി നല്‍കിയത്. ചോദ്യം ചെയ്യല്ലിന് ശേഷം ഇരുവരെയും പോലീസ് വിട്ടയച്ചു.