Connect with us

Kerala

ലോകപരിസ്ഥിതി ദിനം ഇന്ന്: സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി നിർവഹിക്കും

Published

|

Last Updated

ഷെമീർ ഊർപ്പള്ളിതിരുവനന്തപുരം | ലോകപരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വി വേണു അധ്യക്ഷത വഹിക്കും. വനം വകുപ്പ് റിട്ട. പി സി സി എഫ്. വി കെ ഉണ്ണിയാൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പരിസ്ഥിതി വകുപ്പും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായാണ് പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചിരിക്കുന്നത്. ആവാസ വ്യവസ്ഥ പുനഃസ്ഥാപനം എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം. 2021 മുതൽ 2030 വരെയുള്ള പത്ത് വർഷം ആവാസ വ്യവസ്ഥ പുനഃസ്ഥാപന ദശകമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്.

എസ് വൈ എസ് മൂന്ന് ലക്ഷം മരം നടുന്നു
കോഴിക്കോട് |
പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന സന്ദേശത്തിൽ ഏഴ് വരെ നടക്കുന്ന എസ് വൈ എസ് ഹരിതമുറ്റം ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി മൂന്ന് ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കും.

“എന്റെ ഒരു മരം നാളേക്കൊരു ഫലം” എന്ന പേരിൽ കുടുംബാംഗങ്ങൾ ഒന്നായി അവരുടെ പേരിൽ വീട്ട് പറമ്പിൽ ഓരോ മരം വെച്ചുപിടിപ്പിക്കും.
പൊതുസ്ഥലങ്ങൾ, സ്ഥാപന പരിസരങ്ങൾ എന്നിവിടങ്ങളിലാണ് മരം നടുക. അതിജീവനത്തിന്റെ കരുതലായി അടുക്കളത്തോട്ടങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം പട്ടാമ്പിയിൽ സ്പീക്കർ എം ബി രാജേഷ് നിർവഹിക്കും.

സംസ്ഥാന സാമൂഹികം പ്രസിഡന്റ് എൻ എം സ്വാദിഖ് സഖാഫി സംബന്ധിക്കും. വയനാട് ജില്ലയിൽ ടി സിദ്ദീഖ് എം എൽ എ, ഇടുക്കി ജില്ലയിൽ അഡ്വ. എ രാജ എം എൽ എ, എറണാകുളം ജില്ലയിൽ വിവിധ സോൺ കേന്ദ്രങ്ങളിൽ ഹൈബി ഈഡൻ എം പി, കെ ബാബു എം എൽ എ, കെ ജെ വിനോദ് എം എൽ എ, തിരുവനന്തപുരം ജില്ലയിൽ അഡ്വ. വി കെ പ്രശാന്ത് എം എൽ എ, കണ്ണൂർ ജില്ലയിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ, പത്തനംതിട്ട ജില്ലയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഉദ്ഘാടനം നിർവഹിക്കും.

വിവിധ ജില്ലകളിൽ സംസ്ഥാന ഭാരവാഹികളായ ത്വാഹാ തങ്ങൾ സഖാഫി, അബ്ദുൽ ഹകീം അസ്ഹരി, എ മുഹമ്മദ് പറവൂർ, മുഹമ്മദ് കുഞ്ഞ് സഖാഫി, സയ്യിദ് തുറാബ് തങ്ങൾ, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ, ഇ കെ മുഹമ്മദ് കോയ സഖാഫി, ബശീർ പുളിക്കൂർ, ആർ പി ഹുസൈൻ, റഹ്മത്തുല്ല സഖാഫി എളമരം, എം അബൂബക്കർ പടിക്കൽ, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, വി പി എം ബശീർ പറവന്നൂർ, ഇബ്രാഹീം എരുമപ്പെട്ടി, അബ്ദുൽ ജബ്ബാർ സഖാഫി പിഴക്കാപള്ളി, സിദ്ദീഖ് സഖാഫി നേമം സംബന്ധിക്കും.

ക്യാമ്പയിൻ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ലക്ഷം ഹരിത മുറ്റങ്ങളൊരുക്കും. പരിസ്ഥിതി സംരക്ഷണ പാഠവും പ്രയോഗവും ലക്ഷ്യം വെച്ച് പ്രവർത്തകരുടെ വീടും പറമ്പും ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച് ഹരിതാഭമാക്കുകയാണ് ലക്ഷ്യം. കൃഷി-പരിസ്ഥിതി ബോധവത്കരണം, ജൈവ വളം ഉണ്ടാക്കുന്നതിനുള്ള സംവിധാനമൊരുക്കൽ, മഴവെള്ളം ശേഖരിക്കൽ, കിണർ റീചാർജ് തുടങ്ങിയയും അനുബന്ധമായി നടക്കും.

Latest