Connect with us

Covid19

മഹാമാരിക്കാലത്ത്‌ ആരോഗ്യ ബജറ്റുമായി ബാലഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം | പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇല്ലാതെ, കൊവിഡ് പ്രതിരോധത്തില്‍ ഊന്നി രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ ഒരു തുടര്‍ച്ച മാത്രമാണ് പുതിയ ബജറ്റ്. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തുടരും. പ്രതിസന്ധിഘട്ടത്തില്‍ കടമെടുത്തായാലും നാടിനെ രക്ഷിക്കുന്ന നടപടി തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ഗുരുതരാവസ്ഥയിലാണ്. നികുതി വര്‍ധനവ് അനിവാര്യമാണ്. കൊവിഡ് പ്രതിസന്ധി തുടരുന്ന കാലമായതിനാല്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

20,000 കോടി രൂപയുടെ കൊവിഡ് പ്രതിരോധ പാക്കേജാണ് ബജറ്റിലെ ശ്രദ്ധേയം. 2800 കോടി കൊവിഡ് രോഗ പ്രതിരോധത്തിന്. 8,000 കോി നേരിട്ട് ജനങ്ങളിലെത്തിക്കും. എല്ലാ ആശുപത്രികളിലും പത്ത് വീതമുള്ള ഐസൊലേഷന്‍ സ്ഥാപിക്കും. പകര്‍ച്ച വ്യാധികളെ നേരിടാന്‍ ഒരോ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക് സ്ഥാപിക്കും. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കൊവിഡ് വാക്സിന്‍ ലഭ്യമാക്കും. ഇതിനായി ആയിരം കോടി രൂപ നീക്കിവെച്ചു. കേരളം വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. വാക്സിന്‍ ഗവേഷണ കേന്ദ്രത്തിനായി പത്ത് കോടി നീക്കിവെച്ചു. 150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും. മൂന്നാം കൊവിഡ് തരംഗം ലക്ഷ്യമിട്ടാണ് പദ്ധതി.

കൃഷിഭവനുകള്‍ ആധുനികവത്ക്കരിക്കും. കാര്‍ഷിക മേഖലക്ക് 1600 കോടി വായ്പ. പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ശക്തിപ്പെടുത്താന്‍ രണ്ട് കോടി. പാല്‍ ഉത്പ്പന്നങ്ങളുടെ ഫാക്ടറി തുടങ്ങാന്‍ പത്ത് കോടി. പാല്‍പ്പൊടി ഉത്പ്പാദന ഫാക്ടറി ആരംഭിക്കും. ഇതിന് പത്ത് കോടി അനുവദിച്ചു.
തീരദേശ മേഖലക്ക് 11,000 കോടിയുടെ പാക്കേജ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി വായ്പ.
തോട്ടം മേഖലയുടെ വികസനത്തിന് രണ്ട് കോടി. കുടുംബശ്രീ കാര്‍ഷിക മൂല്യവര്‍ധിത യൂണിറ്റുകള്‍ക്ക് പത്ത് കോടി. അതി ദാരിദ്ര്യ ലഘൂകരണ പദ്ധതിക്ക് ആദ്യഘട്ടമായി പത്ത് കോടി അനുവദിക്കും.

റബ്ബര്‍ സബ്സിഡി കുടുശ്ശിക നല്‍കാന്‍ 50 കോടി.
സംരംഭകര്‍ക്ക് 500 കോടിയുടെ വായ്പ. ആയുഷ് പദ്ധതിക്ക് 20 കോടി.കെ എസ് ആര്‍ ടി സിക്ക് 100 കോടി .വിദ്യാര്‍ഥിക്ക് സാമൂഹിക ആരോഗ്യ സമിതി. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ക്ക് പത്ത് കോടി. കൂട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ പദ്ധതി. വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്ടോപ്.

ടൂറിസം മേഖലക്ക് കെ എഫ് സി 400 കോടിലഭ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ടൂറിസം രംഗത്ത് നിരവദി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. മലബാറില്‍ ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും.ടൂറിസം പുനരുജ്ജീവനത്തിന് 30 കോടി അനുവദിച്ചു.

കെ എഫ് സി വായ്പ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കെ എഫ് സി ഈ വര്‍ഷം 4,500 കോടി വായ്പ നല്‍കും. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആയിരം കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest