Connect with us

Kerala

പണം കൈപ്പറ്റിയതിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടൂ; ജെ ആര്‍ പി നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് ജാനു

Published

|

Last Updated

കല്‍പ്പറ്റ | ബി ജെ പിയില്‍ ചേരുന്നതിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പണം കൈപ്പറ്റിയെന്ന് ആരോപിച്ച ജെ ആര്‍ പി നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സി കെ ജാനു. ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നുമാണ് ആവശ്യം. ജെ ആര്‍പി നേതാക്കളായ പ്രസീത, പ്രകാശന്‍ എന്നിവര്‍ക്കാണ് ജാനു വക്കീല്‍ നോട്ടീസ് അയച്ചത്.

10 ലക്ഷം രൂപ തിരുവനന്തപുരത്ത് വച്ച് കൈപ്പറ്റിയെന്ന് ആരോപണമുന്നയിച്ച പ്രസീത അതിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും ജാനു വെല്ലുവിളിച്ചു. അത് മാധ്യമങ്ങള്‍ക്ക് നല്‍കാനും പ്രസീത തയാറാകണം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ഒരു പണ കൈമാറ്റവും നടന്നിട്ടില്ല. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും ജാനു പറഞ്ഞു.

---- facebook comment plugin here -----

Latest