Connect with us

Techno

'നെക്സ്റ്റ് ജനറേഷന്‍' വിന്‍ഡോസ് ഈ മാസം 24ന് ജാലകം തുറക്കും

Published

|

Last Updated

ന്യൂയോര്‍ക്ക് | വിന്‍ഡോസിന്റെ “നെക്‌സ്റ്റ് ജനറേഷന്‍” പതിപ്പ് ഈ മാസം 24ന് മൈക്രോസോഫ്റ്റ് പുറത്തുവിടും. ബില്‍ഡ് 2021 പരിപാടിയില്‍ മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഡെവലപര്‍മാര്‍ക്കും ക്രിയേറ്റര്‍മാര്‍ക്കും സാമ്പത്തിക അവസരങ്ങള്‍ കൂടി തുറക്കുന്നതാണിത്.

നെക്സ്റ്റ് ജനറേഷന്റെ എല്ലാ സവിശേഷതകളും പ്രത്യേകതകളും ജൂണ്‍ 24ന് അറിയാം. “പ്രൊജക്ട് സണ്‍ വാലി” എന്നാണ് മൈക്രോസോഫ്റ്റ് ആഭ്യന്തരമായി ഇതിന് നല്‍കിയ പേര്. യുഐ ഓവര്‍ഹോളും പുതിയ വിന്‍ഡോസ് ആപ്പ് സ്റ്റോറും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിപാടിയുടെ അറിയിപ്പിനൊപ്പം കൊടുത്ത വിന്‍ഡോസ് ലോഗോ പുതിയതാണ്. ചെറിയ മാറ്റങ്ങളോടെയാണ് ലോഗോ പുറത്തുവിട്ടത്. പുതിയ സിസ്റ്റം ഐകണുകളുണ്ടാകുമെന്നാണ് കരുതുന്നത്.

Latest