Connect with us

Oddnews

വാക്‌സിനേഷൻ പേടിച്ച് ഡ്രമ്മിന് പിന്നില്‍ ഒളിച്ച് യു പിയിലെ വയോധിക

Published

|

Last Updated

ലക്‌നോ | കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ വന്ന സംഘത്തെ പേടിച്ച് ഡ്രമ്മിന് പിന്നില്‍ ഒളിക്കുന്ന വയോധികയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉത്തര്‍ പ്രദേശില്‍ ഇറ്റാവയിലെ ചന്ദന്‍പൂരിലാണ് സംഭവം. സരിത ബഹാദുരിയ എം എല്‍ എയും സംഘത്തോടൊപ്പമുണ്ടായിരുന്നു.

വാക്‌സിനേഷനും ബോധവത്കരണവും ലക്ഷ്യമിട്ടാണ് എം എല്‍ എയടങ്ങുന്ന സംഘം ഗ്രാമത്തിലെത്തിയത്. 80കാരിയായ ഹര്‍ ദേവിയുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഏതാനും ആളുകളെ കണ്ടെങ്കിലും ഗൃഹനാഥയെ കണ്ടില്ല. ഇവര്‍ ആദ്യം വാതിലിന് പിന്നിലും പിന്നീട് ഓടി വലിയ ഡ്രമ്മിന് പിറകിലും ഒളിക്കുകയായിരുന്നു.

ഇരുട്ടുള്ള മുറിയില്‍ ഡ്രമ്മിന് പിന്നില്‍ പമ്മിയിരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. എം എല്‍ എ കൂടെയുണ്ടെന്ന് പറഞ്ഞെങ്കിലും ഇവര്‍ പുറത്തുവന്നില്ല. ഒടുവില്‍ സംഘത്തിലെ ഡോക്ടര്‍ മുറിയിലേക്ക് വന്ന്, വാക്‌സിനെടുക്കാനല്ല വന്നതെന്നും എം എല്‍ എക്ക് എന്തോ പറയാനുണ്ടെന്നും അറിയിച്ചപ്പോഴാണ് മനസ്സില്ലാമനസ്സോടെ ഇവര്‍ പുറത്തേക്ക് വന്നത്. കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി ആ ദിവസം തന്നെ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കി.

---- facebook comment plugin here -----

Latest